Home News ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു

ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു

19
0
ആലുവ മഹാദേവ ക്ഷേത്ര മണപ്പുറത്ത് ബലിദർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പുലർച്ചെ 12 മണിയോടെയാണ് ബലിദർപ്പണം ആരംഭിച്ചത്. ഭക്തജനങ്ങൾക്കായി 116 ബലിത്തറകളാണ് ഇത്തവണ പെരിയാറിന്റെ തീരത്ത് ഒരുക്കിയിട്ടുള്ളത്. കൊവിഡ് തീർത്ത പൂർണ നിയന്ത്രണങ്ങൾ ഒഴിവാക്കി എത്തുന്ന ആദ്യ ശിവരാത്രി ആഘോഷമായതിനാൽ തന്നെ ഇത്തവണ പതിവിൽ കൂടുതൽ ആളുകളുടെ ഒഴുക്കാണ് ആലുവ മണപ്പുറത്ത് അനുഭവപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ 12 മണി മുതലാണ് ബലിതർപ്പണം ആരംഭിച്ചത്. ഞായറാഴ്ച്ച വൈകിട്ടോടെ അമാവാസി കൂടി ആരംഭിക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ 11 മണി വരെ ബലിതർപ്പണം തുടരും. 116 ബലി തറകളാണ് ഇത്തവണ മണപ്പുറത്ത് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. മണപ്പുറം ക്ഷേത്രത്തിൽ തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.  210 പ്രത്യേക സർവീസുകകളാണ് മണപ്പുറത്തേക് കെ എസ് ആർ ടി സി നടത്തുന്നത്. സുരക്ഷയ്ക്കായി 1200 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്
Previous articleട്വന്‍റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് തോല്‍വി
Next articleഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിക്കും:  വൈദ്യുതിബോർഡ് നിർദേശം സമർപ്പിച്ചു