Home News ആറുവയസുകാരനെ മർദിച്ച സംഭവം: രണ്ടാമത്തെ അറസ്റ്റും രേഖപെടുത്തി

ആറുവയസുകാരനെ മർദിച്ച സംഭവം: രണ്ടാമത്തെ അറസ്റ്റും രേഖപെടുത്തി

75
0

തലശേരിയില്‍ ആറുവയസ്സുകാരനെ മര്‍ദിച്ച രണ്ടാമത്തെയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഴപ്പിലങ്ങാട് സ്വദേശി മഹമ്മൂദിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ ശനിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.ആദ്യം അറസ്റ്റിലായ ഷിബാദ് രാജസ്ഥാന്‍ സ്വദേശിയായ ആറുവയസ്സുകാരനെ ചവിട്ടുന്നതിന് മുന്‍പ് മറ്റൊരാള്‍ കൂടി കുട്ടിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.കേസില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രഞ്ച് കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമാണ് എഫ്ഐആറിലുള്ളത്. ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തലക്ക് മറ്റൊരാള്‍ കൂടി അടിക്കുന്നത് കണ്ടെത്തിയത്

Previous articleആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് പീഡനം: യുവാവ് പിടിയിൽ
Next articleപടച്ചോനേ ഇങ്ങള് കാത്തോളീ’: ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി