Home News ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് പീഡനം: യുവാവ് പിടിയിൽ

ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് പീഡനം: യുവാവ് പിടിയിൽ

70
0

ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കന്യാകുമാരി അടയ്ക്കാക്കുഴി  പുത്തന്‍ വീട്ടില്‍ ആഭിലാഷ് ബെര്‍ലിനെയാണ് പിടികൂടിയത്.  പാറശാല സ്വദേശിയായ പത്താം ക്ലാസു ക്കാരിയായ വിദ്യാര്‍ത്ഥിനിയെ ആരോഗ്യ പ്രവര്‍ത്തകന്നെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസ്    സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

Previous articleമേയറുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജകത്ത്; നിയമനടപടി സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍
Next articleആറുവയസുകാരനെ മർദിച്ച സംഭവം: രണ്ടാമത്തെ അറസ്റ്റും രേഖപെടുത്തി