ആധാറിൽ പുതിയ മാർഗനിർദേശവുമായി കേന്ദ്രം. രജിസ്റ്റർ ചെയ്ത് 10 വർഷത്തിനുശേഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം. ഇതിനായി തിരിച്ചറിയൽ, മേൽവിലാസ രേഖകളും നൽകണമെന്നാണ് നിർദേശം.ആധാർ എൻറോൾമെന്റ് ആൻഡ് അപ്ഡേറ്റ് 10th അമൻഡ്മെന്റ് എന്നാണ് കേന്ദ്രം പുതിയ മാർഗനിർദേശത്തെ വിശേഷിപ്പിക്കുന്നത്. പത്ത് വര്‍ഷം കൂടുമ്പോള്‍ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിനല്‍കണം. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകൾ, ഫോണ്‍നമ്പർ എന്നിവയാണ് നല്‍കേണ്ടത്. വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും ആ സമയത്തെ രേഖകള്‍ നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കി
നൽകാം. പുതിയ മാർഗ നിർദേശങ്ങൾ ഇന്നലെ മുതൽ നിലവിൽ വന്നു. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാൽ
കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യക്തികളുടെ തിരിച്ചറിയൽ മാർഗമായി ആധാർ മാറിയിട്ടുണ്ട്. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്. സർക്കാർ ആനുകുല്യങ്ങൾ ലഭിക്കുന്നതിന്, വിവിധ സർട്ടിഫിക്കറ്റ് ലഭിക്കാനായി തുടങ്ങി എല്ലാ മേഖലകളിലും ആധാർ ഇപ്പോൾ നിർബന്ധമാണ്. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം രംഗത്ത് വന്നിരിക്കുന്നത്