Home News ആങ് സാന്‍ സ്യൂചി വീണ്ടും ജയിലിലേക്ക്; നാല് വര്‍ഷം തടവ് ശിക്ഷ

ആങ് സാന്‍ സ്യൂചി വീണ്ടും ജയിലിലേക്ക്; നാല് വര്‍ഷം തടവ് ശിക്ഷ

629
0

മുന്‍ മ്യാന്‍മര്‍ ഭരണാധികാരി ആങ് സാന്‍ സ്യൂചിക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ. കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചതിനും ജനങ്ങള്‍ക്ക് ഇടയില്‍ വിഭാഗീയത സൃഷ്ടിച്ചതിനുമാണ് കേസ്. ഇവര്‍ക്ക് എതിരെ 11ഓളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണ് സ്യൂചിക്കെതിരായ കുറ്റം.

ഫെബ്രുവരി മുതല്‍ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു സ്യൂചി. ഇവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവില്‍ വെച്ചുമാണ് മ്യാന്മറില്‍ സൈന്യം ഭരണം പിടിച്ചത്.

കോടതി ശിക്ഷിച്ചെങ്കിലും സ്യൂചിയെ എപ്പോഴാണ് ജയിലിലേക്ക് മാറ്റുകയെന്ന് വ്യക്തമല്ല. സ്യൂചിക്കൊപ്പം കുറ്റവിചാരണ ചെയ്യപ്പെട്ട മുന്‍ മ്യാന്മര്‍ പ്രസിഡന്റും സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി പാര്‍ട്ടി സഖ്യനേതാകവുമായ വിന്‍ മ്യിന്റിനെ തിങ്കളാഴ്ച സമാന കുറ്റങ്ങള്‍ ചുമത്തി നാല് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു.

അഴിമതിയുള്‍പ്പെടെ നിരവധി വകുപ്പുകളാണ് സ്യൂചിക്കെതിരെ മ്യാന്‍മര്‍ സൈന്യം ചുമത്തിയത്. ഈ കേസുകളില്‍ കൂടി കോടതി ശിക്ഷ വിധിച്ചാല്‍ സ്യൂചിയുടെ തടവ് കാലം വര്‍ഷങ്ങളോളം തുടര്‍ന്നേക്കുമെന്നാണ് സൂചന.

 

Previous articleപൂവാര്‍ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടി; അഞ്ച് ലക്ഷത്തിന് മുകളില്‍ മൂല്യമുള്ള ലഹരി ഇടപാട് നടന്നു
Next articleതൊഴില്‍ സമയം നിശ്ചയിക്കും, ചിലവ് സംബന്ധിച്ച് വ്യവസ്ഥയുണ്ടാകും; വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടുമായി കേന്ദ്രം