കേരള തമിഴ്നാട് അതിർത്തിയിൽ യുവതിയെ പ്രണയ വാഗ്ദാനം നൽകി വഞ്ചിച്ചു കൊലപ്പെടുത്തിയതായി പരാതി. സ്ലോ പോയ്സൺ നൽകി കാമുകൻ കൊലപ്പെടുത്തിയതായി യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകി.
നിദ്രവിളക്ക് സമീപം വാവറയിൽ, ചിന്നപ്പ, താങ്കാബായ് ദമ്പതികളുടെ മൂന്നാമത്തെ മകൾ അബിതയാണ് വയറുവേദനയെ തുടർന്നുള്ള ചികിത്സയ്ക്കിടെ മരിച്ചത്. കളിയിക്കാവിള യിലെ സ്വാകാര്യ കോളേജിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്ന അബിത സ്കൂൾ പഠന കാലം മുതൽ നിദ്രവിള സ്വദേശി വരുണു മായി പ്രണയത്തിൽ ആയിരുന്നു.
വിവാഹ വാഗ്ദാനം നൽകി വരുൺ അബിതയെ പലയിടങ്ങളിലും കൂട്ടികൊണ്ട് പോയിരുന്നു. എന്നാൽ 3 മാസങ്ങൾക്ക് മുൻപ് വരുണിന്റെ വീട്ടുകാർ ഈ ബന്ധത്തെ എതിർക്കുകയും വിവാഹം നടത്താൻ വിസമ്മതിക്കുകയും ചെയ്തു. തുടുർന്ന് ആരോടും സംസാരിക്കാതെയായ അബിതയെ കഴിഞ്ഞ ഒന്നാം തീയതി പെട്ടന്ന് ഉണ്ടായ വയറു വേദനയെ തുടർന്ന് മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം കൂടിയതിനെ തുടർന്ന് തിരുവന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
തുടർന്നാണ് പ്രണയ നൈരാശ്യമുണ്ടായിരുന്ന അബിതയെ വരുൺ ശീതള പാനീയത്തിൽ വിഷം കലർത്തി കൊല്ലു.കയായിരുന്നുവെന്ന് അബിതയുടെ അമ്മ നിദ്രവിള പോലീസിൽ പരാതിനൽകിയത്.