ഷഹാനയ്ക്ക് കൂട്ടായി ഇനി പ്രണവില്ല . സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ തൃശ്ശൂര്‍ സ്വദേശി പ്രണവ് അന്തരിച്ചു . രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മരണം. സമൂഹ മാധ്യമങ്ങളിൽ ഏറെ വയറലായ പ്രണയ ജോഡികൾ ആണ് പ്രണവും ഷഹാനയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവിന്റെ ജീവിതത്തിൽ വീട്ടുകാരുടെ ഏതിർപ്പുകൾ മറികടന്നാണ് ഷഹാന. കടന്നു വന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രണവ് ഇന്ന് രാ വിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. .കഴിഞ്ഞ വർഷം മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ . സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹം ചെയ്യുന്നത്. സമൂഹ മാധ്യമങ്ങൾ വഴി ഷഷാന പ്രണവിന്റെ അസുഖ വിവരങ്ങൾ അറിയിക്കുന്നുണ്ടായിരുന്നു. ഒട്ടേറെ പേർക്ക് പ്രചോദനമാണ് പ്രണവിന്റെ ജീവിതം