അദാനി വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം.രാജ്യസഭയിൽ ഭരണ പ്രതിപക്ഷ എംപിമാർ വാക് പോര് നടത്തി.അദാനി ഓഹരി തട്ടിപ്പ് വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ച് പ്രതിപക്ഷം. മോദിക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ മാപ്പു പറയണമെന്ന് ഭരണപക്ഷം.അതേസമയം രാജ്യത്തെ തൊഴിലില്ലായ്മ വിഷയത്തിൽ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് വി ശിവദാസൻ എംപി . രാജ്യസഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഭരണ പ്രതിപക്ഷങ്ങൾ വാക് പോരിൽ ഏർപ്പെടുകയായിരുന്നു.അദാനി ഓഹരി തട്ടിപ്പ് വിഷയത്തിൽ സംയുക്ത പാർലമെൻററി സമിതിയുടെ അന്വേഷണം വേണമെന്ന ആവശ്യമുയർത്തി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ മോദിക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഖാർഗെ മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം പ്രതിഷേധിച്ചു.വി വാണ്ട് ജെപിസി മുദ്രാവാക്യ മുഴക്കി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. രാജ്യത്ത് തൊഴിലില്ലായ്മ ഗണ്യമായി വർദ്ധിക്കുന്നുവെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വീ ശിവദാസൻ എംപി സഭയിൽ ആരോപിച്ചു. സഭയിൽ വാദപ്രതിവാദങ്ങൾ നടക്കുമെന്നും എന്നാൽ സഭാ അധ്യക്ഷൻ അത് നിയന്ത്രിക്കാനുള്ള റഫറി ആകാതെ കളിക്കാരനായി മാറുന്നുവെന്ന് ബിനോയ് വിശ്വം എംപി സഭാ അധ്യക്ഷൻ എതിരെ ആരോപിച്ചു. അതേസമയം ഇടതുപക്ഷ എംപിമാർ പി എഫ് പെൻഷൻ പദ്ധതിയിലെ സുപ്രീംകോടതിവിധി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.അദാനി വിഷയത്തിൽ വിട്ടുവീഴ്ച നൽകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്