ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഫെബ്രുവരി 17 ന് സുപ്രീംകോടതി പരിഗണിക്കും. കോൺഗ്രസ് നേതാവ് ജയ താക്കൂറാണ് ഹർജി നൽകിയത്. അതെ സമയം അദാനി ഗ്രൂപ്പുകളിൽ ഓഹരി തകർച്ച തുടരുന്നു. അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരേ ക്രിമിനൽ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് ജയാ ഠാക്കൂറാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി ഫെബ്രുവരി 17 പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമാന സ്വഭാവം ഉള്ള രണ്ട് ഹർജികൾ സുപ്രീംകോടതിയിൽ നിലവിലുണ്ട്. അതുകൊണ്ട് എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഊതിപ്പെരുപ്പിച്ച വിലയ്ക്ക് നിക്ഷേപിക്കാൻ എസ്.ബി.ഐ.യും എൽ.ഐ.സി.യും തീരുമാനിച്ചതും ഹർജിയിൽ ചോദ്യംചെയുന്നു. സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അദാനി ഗ്രൂപ്പിനെതിരേ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.കഴിഞ്ഞ തവണ ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോൾ ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ അന്വേഷണത്തിനായി സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ മുദ്രവെച്ച കവറില്‍ നല്‍കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം അദാനിയുടെ ഓഹരികളിൽ തകർച്ച ഇന്നും തുടരുന്നു.അദാനിയുടെ 4 കമ്പനിയികളിലാണ് തകർച്ച നേരിടുന്നത്.