Home News അദാനി ഓഹരി തട്ടിപ്പ് വിഷയം: പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; 13ന് വീണ്ടും സമ്മേളിക്കും

അദാനി ഓഹരി തട്ടിപ്പ് വിഷയം: പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; 13ന് വീണ്ടും സമ്മേളിക്കും

26
0

അദാനി ഓഹരി തട്ടിപ്പ് വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം. പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭ നടപടികൾ തടസ്സപ്പെട്ടു.മാർച്ച് 13 നാണ് രാജ്യസഭാ ഇനി സമ്മേളിക്കുക.രാജ്യസഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാരെ സഭാ അധ്യക്ഷൻ ജഗദീപ് ധൻകർ ശാസിച്ചു. അതേസമയം ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാൻ എജി സാക്ഷ്യപ്പെടുത്തിയ രേഖ കേരളം സമർപ്പിക്കാറില്ലെന്നും 2017 മുതൽ കേരളം ഇക്കാര്യത്തിൽ വീഴ്ച്ചവരുത്തുകയാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ലോകസഭയിൽ ആരോപിച്ചു. രാജ്യസഭാ നടപടികൾ 11മണിക്ക് ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.രസഭയിൽ ഭരണകക്ഷി അംഗങ്ങൾ എത്താൻ വൈകുന്നതിൽ പരാതി പ്രതിപക്ഷമുയർത്തി. ഒപ്പം പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗ ഭാഗങ്ങൾ സഭ രേഖകളിൽ നിന്ന് നിക്കം ചെയ്തതിലും പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു. സഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാരെ സഭാ അധ്യക്ഷൻ ജഗദീപ് ധൻകർ ശാസിച്ചു.ആരോഗ്യപരമായ ചർച്ചകളാണ് സഭയിൽ വേണ്ടതെന്നും പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ സഭയിൽ സൃഷ്ടിക്കുകയാണെന്നും സഭാ അധ്യക്ഷൻ ആരോപിച്ചു.ഇതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.ഇതോടെ സഭ നടപടികൾ കുറച്ചുനേരത്തേക്ക് നിർത്തിവെച്ചെങ്കിലും പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധത്തിൽ നിന്ന് പിന്മാറാത്തത് കാരണം രാജ്യസഭ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം പിരിയുകയായിരുന്നു.ഇനി മാർച്ച് 13 നാണ് സഭ സമ്മേളിക്കുക.അതേസമയം ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാൻ എജി സാക്ഷ്യപ്പെടുത്തിയ രേഖകൾ കേരളം സമർപ്പിക്കാറില്ലെന്നും 2017 മുതൽ കേരളം ഇക്കാര്യത്തിൽ വീഴ്ച്ചവരുത്തുകയാണെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോകസഭയിൽ ആരോപിച്ചു. അദാനി ഓഹരി തട്ടിപ്പ് വിഷയത്തിൽ നിന്ന് ഒരുതരത്തിലുള്ള പിൻമാറ്റവും ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.സംയുക്ത പാർലമെൻററി സമിതിയുടെ അന്വേഷണം വേണമെന്നാവശ്യം അംഗീകരിക്കും വരെയും പ്രതിഷേധവുമായി മുന്നോട്ടു പോകാനും പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗയുടെ നേതൃത്വത്തിൽ ഇന്നു ചേർന്ന യോഗത്തിൽ തീരുമാനിച്ചു

Previous articleബിജെപി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നു : മുഖ്യമന്ത്രി
Next articleഅണ്ടർ-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ്: ഉറുഗായ്ക്കെതിരെ ബ്രസീലിന് ജയം