അതിദരിദ്രരെ കരകയറ്റാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദശേ സ്ഥാപനങ്ങൾ വികസനങ്ങൾ കൊണ്ടുവരുമ്പോൾ അതി ദരിദ്രർക്കും തൊഴിലവസരങ്ങളുണ്ടാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ചാലിശ്ശേരിയിൽ തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അതിദരിദ്രരുടെ കണക്കുകൾ സർക്കാർ ശേഖരിച്ചിട്ടുണ്ട്. ഒരു ചെറിയ വിഭാഗം ആളുകൾ സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുകയാണ്. 64000 ത്തോളം ഈ കുടുംബങ്ങളെ സമൂഹത്തിന്റെ മുൻ നിരയിൽ കൊണ്ടുവരണം മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങൾക്കും തടസ്സം നിൽക്കാനുള്ള ചുമതലയല്ല തദ്ദേശസ്ഥാപനങ്ങൾക്കുള്ളത്. വികസനം നടത്താനുള്ള ഏജസിയുമല്ല. സാമൂഹ്യമാറ്റത്തിന് നേതൃപരമായ പങ്ക് വഹിയ്ക്കുകയാണ് പ്രധാന ഉത്തരവാദിത്തമെന്ന് മുഖ്യ മന്ത്രി പറഞ്ഞു. പാലക്കാട് ചാലിശ്ശേരിയിൽ തദ്ദേശ ദിനാഘോഷം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങിൽ മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ കൃഷ്ണൻ കുട്ടി, എംഎൽമാർ, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു