സംസ്ഥാനത്തെ അഗ്നി രക്ഷാ സേനയുടെ ഭാഗമായുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് ,ഇന്ത്യൻ ആർമിയുടെ പരിശീലനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൃഹ സുരക്ഷാ പദ്ധതിക്ക് കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തം തേടാനും സർക്കാർ തലത്തിൽ തീരുമാനമായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.പാലക്കാട് കൊല്ലങ്കോട്ടെ അഗ്നി രക്ഷാ നിലയത്തിന്റെ പുതിയ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിക്കുകയും ചെയ്തു.
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പാലക്കാട് കൊല്ലങ്കോട് അഗ്നി രക്ഷാ നിലയം യാഥാർത്ഥ്യമായത്. ട്രഷറി വകുപ്പിന്റെ 50 സെൻറ് സ്ഥലത്തിനോട് ചേർന്നാണ് പുതിയ അഗ്നി രക്ഷാ നിലയം . 3. 20. കോടി രൂപ നിർമ്മാണ ചെലവ്. ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു .അഗ്നി രക്ഷസേനയുടെ പ്രവർത്തനം നാടിന് മാതൃകാപരമായ മാറ്റമാണ് കൊണ്ടു വന്നതെന്നും,ഫോഴ്സിന്റെ പ്രവർത്തനം ശ്ലാഘനീയമെന്നും മുഖമന്ത്രി പറഞ്ഞു.
സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വിപുലികരിച്ച്ഇന്ത്യൻ ആർമിയുടെ പരിശീലന
സഹായം ഉറപ്പാക്കാൻ ആലോചനയെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി കെ.കൃഷ്ണൻകുട്ടി ചടങ്ങിൽ വിശിഷ്ടാതിഥിയായി. എം എൽ എ കെ.ബാബു, വിവിധ ജനപ്രതിനിധികൾ അടക്കം വൻ ജനാവലിയാണ് പരിപാടിയിൽ പങ്കെടുത്തത്. ഉത്ഘാടന ചടങ്ങിനു ശേഷം സേനയുടെ വിവിധ രക്ഷാപ്രവർത്തന രീതികളുടെ അവതരണവും വേദിയിൽ നടന്നു.
Home News അഗ്നി രക്ഷാ സേനയുടെ സപെഷ്യൽ ടാസ്ക് ഫോഴ്സ്: പരിശീലനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ