Home Life വെയിലത്ത് നിന്നു; യുവതിയുടെ നെറ്റി പ്ലാസ്റ്റിക് പോലെ ഉരുകി

വെയിലത്ത് നിന്നു; യുവതിയുടെ നെറ്റി പ്ലാസ്റ്റിക് പോലെ ഉരുകി

89
0

കുറച്ചു നേരെ വെയിലത്ത് നില്‍ക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ വെയിലത്ത് നിന്നപ്പോള്‍ യുവതിക്ക് ഉണ്ടായ ദുരനുഭവമാണ് ലണ്ടന്‍ നിന്നും പുറത്തുവരുന്നത്. കുറച്ചു സമയം വെയിലത്ത് നിന്നപ്പോള്‍ ലണ്ടന്‍ സ്വദേശിയായ സിറിന്‍ മുറാദിനാണ് ദുരനുഭവം ഉണ്ടായത്. വെയിലത്ത് നിന്നപ്പോള്‍ മുഖം മുഴുവന്‍ പ്ലാസ്റ്റിക് പോലെ ചുരുങ്ങിയിരിക്കുകയാണ്.

25 കാരിയായ സിറിന്‍ മുറാദ് ബള്‍ഗേറിയയിലെ ബീച്ചില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു. 21 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ദിവസമായിരുന്നു അത്. 30 മിനിറ്റ് സൂര്യപ്രകാശം കൊണ്ട് കിടന്ന് ഉറങ്ങി പോയതാണ് സിറിന് വിനയായത്.

വെയിലത്ത് നിന്നതിനുശേഷം ആദ്യം ചെറിയ നീറ്റലും ചൊറിച്ചലുമായിരുന്നു സിറിന് അനുഭവപ്പെട്ടത്. എന്നാല്‍ അത് അത്ര കാര്യമാക്കിയില്ല. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് മുഖം പ്ലാസ്റ്റിക് പോലെ ഉരുകിയത് കണ്ടത്.

Previous articleബോളിവുഡ് മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും ഇടമായി മാറി: സ്വര ഭാസ്‌കര്‍
Next articleപുല്ലുവെട്ടുന്നതിനിടയില്‍ സ്‌ഫോടനം