കോഴിക്കോട് ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ തെറിച്ച് വീണ് ദേഹത്ത് ബസ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയില്‍ ബിന്ദുവാണ് മരിച്ചത്. കോഴിക്കോട് കുറ്റികാട്ടൂരില്‍ വച്ചാണ് അപകടം നടന്നത്.
മകന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ബൈക്കില്‍നിന്ന് തെറിച്ച് വീഴുകയായിരുന്നു. തെറിച്ചു വീണ ബിന്ദുവിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി