അമ്മ മരിച്ചത് അറിയാതെ അമ്മയുടെ ദേഹത്ത് കിടന്നുറങ്ങുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ വേദനയാകുന്നു. ബിഹാറില്‍ നിന്നുമുള്ളതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ദൃശ്യം. ബഗല്‍പൂര്‍ റെയില്‍വേസ്റ്റേഷനിലാണ് സംഭവം നടന്നത്.
റെയില്‍വേ പൊലീസാണ് മരിച്ച നിലയില്‍ മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയെ കണ്ടെത്തിയത്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. അമ്മ മരിച്ചത് അറിയാതെ അമ്മയോട് ചേര്‍ന്ന് കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. ബോധരഹിതയായി കിടക്കുകയാണെന്ന് കരുതി, സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍മാര്‍ മരണം ഉറപ്പിക്കുകയായിരുന്നു.
കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും കൈമാറി. ഇപ്പോള്‍ ഒരു ചൈല്‍ഡ് കെയര്‍ ഹോമിലാണ് ഈ കുഞ്ഞ് ഉള്ളത്. പട്ടിണിമൂലമാണ് കുട്ടിയുടെ അമ്മ മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.