Home Life ടീസ്റ്റ സെതല്‍വാദ് സുപ്രീം കോടതിയെ സമീപിച്ചു

ടീസ്റ്റ സെതല്‍വാദ് സുപ്രീം കോടതിയെ സമീപിച്ചു

49
0
ഗുജറാത്ത് എടിഎസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ച് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. ജാമ്യപേക്ഷ ഈ മാസം 22 ന് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്.
ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ടീസ്ത സെതല്‍വാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്.
ഗൂഢാലോചന ആരോപിച്ച് എസ്‌ഐടിയുടെ ക്ലീന്‍ ചിറ്റ് ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയതിന് തൊട്ടുപിന്നാലെ ജൂണ്‍ 26ന് മുംബൈയില്‍ നിന്നാണ് ടീസ്റ്റയേയും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ശ്രീകുമാറിനേയും ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു, തെളിവുകള്‍ വ്യാജമായി ഉണ്ടാക്കി, മൂവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നിങ്ങനെയാണ്കുറ്റങ്ങള്‍.
Previous articleനടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു; അതിജീവതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
Next articleമത്സ്യത്തൊഴിലാളി സമരം തുടരുന്നു, തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തും