Home Life സ്വകാര്യതയും വേദനയും മാനിക്കണം; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; അഭ്യര്‍ത്ഥനയുമായി മീന

സ്വകാര്യതയും വേദനയും മാനിക്കണം; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; അഭ്യര്‍ത്ഥനയുമായി മീന

91
0

ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് നടി മീന. മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിരവധി തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇതിനെതിരെ മീന രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമാണ് മീന സോഷ്യല്‍മീഡിയയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

‘എന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസ്ഥയില്‍ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുന്നു. ദയവായി വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. ഈ ദുഃഖത്തില്‍ എനിക്കും കുടുംബത്തിനുമൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിക്കും രാധാകൃഷ്ണന്‍ ഐഎഎസിനും സഹപ്രവത്തകര്‍ക്കും സുഹൃത്തുകള്‍ക്കും മാധ്യമങ്ങള്‍ക്കും എന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു’ എന്നുമാണ് മീന പറഞ്ഞത്.

ജൂണ്‍ 28നാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

 

Previous articleതിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍, ആത്മഹത്യയെന്ന് സൂചന
Next articleഎഴുത്തുകാരനും സംവിധായകനും എടുക്കുന്ന അത്രയും ഭാരം സിനിമയില്‍ മറ്റാരും എടുക്കുന്നില്ല: മഹേഷ് നാരായണന്‍