ട്രെയിനില്‍ ഓടിക്കയറുന്നതിനിടയില്‍ താഴെ വീണ അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ബംഗാളിലെ ബാങ്കുര റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടല്‍ കാരണമാണ് അമ്മയ്ക്കും മകനും ജീവിതം തിരിച്ച് കിട്ടിയത്.
അമ്മയും മകനും അപകടത്തില്‍പ്പെടുന്നതിന്റെയും അവരെ രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ട്രെയിന്‍ പുറപ്പെടുന്നതും ആളുകള്‍ അതില്‍ കയറുന്നതും വീഡിയോയില്‍ കാണാം.
അങ്ങനെ ഓടി തുടങ്ങുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്ന വൃദ്ധയെയും മകനെയും വനിതാ ആര്‍പിഎഫ് ഉദ്യോഗസ്ഥന് ദൂരെ നിന്ന് കാണുകയും അപകടം മനസ്സിലാക്കിയ അവര്‍ ഉടന്‍ തന്നെ ഓടി അവരുടെ അടുത്തെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിമിഷങ്ങള്‍ക്കകം യുവതിയും മകനും ട്രെയിനില്‍ നിന്ന് വഴുതി പ്ലാറ്റ്ഫോമിലേക്ക് വീഴുന്നതും വിഡിയോയില്‍ കാണാം. ആ സമയം ഓടിയെത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥന് അവരെ രക്ഷപ്പെടുത്തുന്നതും വീഡിയോയില്‍ ഉണ്ട്.