Home Life പെരിന്തല്‍മണ്ണയില്‍ കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് ഇരട്ടജീവപര്യന്തം

പെരിന്തല്‍മണ്ണയില്‍ കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് ഇരട്ടജീവപര്യന്തം

118
0

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കുട്ടികളെ ഭീഷണിപ്പെടുത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. കക്കൂത്ത് കിഴക്കേക്കര റസീബിനെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. ഒന്‍പതും പതിനൊന്നും വയസ് മാത്രം പ്രായമുളള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. ഒരു കേസില്‍ 1,60,000 രൂപയും രണ്ടാമത്തെ കേസില്‍ 1,20,000 രൂപയും പ്രതി പിഴയടയ്ക്കണം.

കമ്പികൊണ്ട് വരയുമെന്നും കൊലപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി പീഡിപ്പിച്ചത്. 2012 മുതല്‍ 2016 വരെയാണ് പീഡനം തുടര്‍ന്നത്. രണ്ടു കേസുകളിലായി 34 സാക്ഷികളെയും 33 രേഖകളും അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.

Previous articleസര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാന്‍ ധനവകുപ്പ്
Next articleകോവിഡ് മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് ഗുരുതര വീഴ്ച: കേന്ദ്ര ആരോഗ്യ മന്ത്രാലയം