സ്വന്തം കുഞ്ഞിനെ കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിയുന്ന അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്രയും ഉയരത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ച നാല് വയസുള്ള പെണ്‍കുഞ്ഞ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
കുട്ടിയെ താഴേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം, സ്ത്രീ കൈവരിയില്‍ കയറി ഏതാനും നിമിഷത്തേയ്ക്ക് സ്തംഭിച്ചു നില്ക്കുന്നതും വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ ഓടിയെത്തി, യുവതിയെ പിന്നിലേക്ക് വലിച്ചിറക്കുകയായിരുന്നു. കുഞ്ഞിനെ വലിച്ചെറിഞ്ഞ യുവതി ദന്തഡോക്ടറാണ്. ഇവരുടെ ഭര്‍ത്താവ് സോഫ്റ്റ്!വെയര്‍ എഞ്ചിനീയറാണ്.
കുഞ്ഞുമായി ബാല്‍ക്കണിയിലെത്തുന്ന യുവതി കുറച്ചു നേരം പരിസരം വീക്ഷിച്ചുകൊണ്ട് നടക്കുന്നതാണ് ദൃശ്യങ്ങളില്‍. പിന്നാലെ കുട്ടിയെ താഴെയിടാന്‍ ഒരു ശ്രമം നടത്തുന്നു. എന്നാല്‍ അമ്മയെ കെട്ടിപ്പിടിച്ച് ചേര്‍ന്ന് നില്ക്കുന്ന കുഞ്ഞിന് താഴേക്കിടാതെ വീണ്ടും അവര്‍ എടുത്ത് നടന്നു. കുറച്ചുനേരെ നിലത്ത് നിര്‍ത്തി നടന്നു. പിന്നീട് എടുത്ത് താഴേക്ക് എറിയുകയായിരുന്നു.