Home Life എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവെച്ചു; മന്ത്രിയായി സത്യപ്രതിജ്ഞ ചൊവ്വാഴ്ച

എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവെച്ചു; മന്ത്രിയായി സത്യപ്രതിജ്ഞ ചൊവ്വാഴ്ച

100
0

എം.ബി രാജേഷ് നിയമസഭ സ്പീക്കര്‍ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജി കത്ത് കൈമാറി. തദ്ദേശ വികസനഎക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. എം.വി ഗോവിന്ദന്റെ ഒഴിവിലേക്ക് മന്ത്രിയായി എം.ബി രാജേഷിനെയാണ് സിപിഎം സംസ്ഥാന സെക്രട്ടെറിയറ്റ് തെരഞ്ഞെടുത്തത്.

ചൊവ്വാഴ്ച രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എ.എന്‍ ഷംസീറാണ് പുതിയ നിയമസഭ സ്പീക്കര്‍.

Previous article‘പാല്‍തു ജാന്‍വറി’ന് പ്രശംസയുമായി ശബരിനാഥന്‍
Next articleഅജിത്തിനൊപ്പം ലഡാക്കിലേക്ക് മഞ്ജുവിന്റെ ബൈക്ക് റൈഡ്