Home Life കാമുകിയുടെ ബാഗില്‍ മൂത്രം ഒഴിച്ചു; 90,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

കാമുകിയുടെ ബാഗില്‍ മൂത്രം ഒഴിച്ചു; 90,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

64
0

ദേഷ്യം വന്നപ്പോള്‍ കാമുകിയുടെ ബാഗില്‍ മൂത്രം ഒഴിച്ച യുവാവിന് വലിയ പണിയാണ് കിട്ടിയിരിക്കുന്നത്. ദക്ഷിണ കൊറിയയിലാണ് സംഭവം നടന്നത്. കാമുകിയുടെ ബാഗില്‍ മൂത്രം ഒഴിച്ചതിന് 90,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പരസ്പരം വഴക്കിടുന്നതിന്റെ ഇടയിലാണ് കാമുന്‍ മുറിയില്‍ നിന്നും കാമുകിയുടെ വില കൂടിയ ബാഗ് എടുത്ത് അതില്‍ മൂത്രം ഒഴിച്ചത്. ഇതില്‍ പ്രകോപിതയായ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. അപ്പോഴാണ് കാര്യത്തിന്റെ ഗൗരവം യുവാവിന് മനസിലായത്. ഉടന്‍ തന്നെ ഇയാള്‍ മൂത്രമൊഴിച്ച് ബാഗ് കഴുകി ഉണക്കി വൃത്തിയാക്കി എന്നു മാത്രമല്ല നല്ല വിലകൂടിയ സ്‌പ്രേയും അടിച്ചു.

പക്ഷെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസിന്റെ സഹായത്തോടെ ബാഗിന്റെ ഉള്ളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചു. മൂത്രത്തിന്റെ അംശം ഒഴിവാക്കാന്‍ യുവാവ് ബാഗിനുള്ളില്‍ സ്‌പ്രേ ഒക്കെ അടിച്ചിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. സാമ്പിളുകള്‍ പോസിറ്റീവ് ആകുകയും അയാളുടെ ഡിഎന്‍എയുമായി പൊരുത്തപ്പെടുകയും ചെയ്തു. തെളിവുകള്‍ നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ യുവാവ് കുറ്റം സമ്മതിക്കുകയുമായിരുന്നു.

Previous articleഇന്നോവ സ്‌കൂട്ടിയെ ഇടിച്ച് തെറിപ്പിച്ചു; ഒരു മരണം
Next articleഅട്ടപ്പാടിയില്‍ 341 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു