Home Life ലിഫ്റ്റ് ചോദിച്ചു കയറി, മിനുട്ടുകൾക്കുള്ളിൽ അപകടത്തിൽ മരിച്ചു

ലിഫ്റ്റ് ചോദിച്ചു കയറി, മിനുട്ടുകൾക്കുള്ളിൽ അപകടത്തിൽ മരിച്ചു

54
0

ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറിയ ആൾ നിമിഷങ്ങൾക്കുള്ളിൽ അപകടത്തിൽ മരിച്ചു. ആലപ്പുഴയാണ് ദാരുണമായ സംഭവം നടന്നത്. കരുവാറ്റ വടക്ക് വടക്കേമഠം ശിവൻനായർ (65) ആണ് മരിച്ചത്. വാൻ‌ ഡ്രൈവർ തെക്കേക്കര ചൂരല്ലൂർ വിജയഭവനം വിനീതിന് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.

ചെട്ടികുളങ്ങരയിൽ താമസിക്കുന്ന മൂത്ത മകളുടെ വീട്ടിൽ പോയി മടങ്ങുംവഴിയാണ് ശിവൻ നായർ താട്ടരമ്പലത്ത് നിന്ന് ലിഫ്റ്റ് ചോദിച്ച് വാനിൽ കയറിയത്. അഞ്ചു മിനിറ്റിനുള്ളിൽ അപകടം സംഭവിച്ചു. ടാക്സി ഡ്രൈവറാണ് മരിച്ച ശിവന്‍ നായർ. ഭാര്യ: ശാന്ത, മക്കൾ: ചിഞ്ചു, നിത്യ.

Previous articleപു​തു​വത്സരം ക​രി​ദി​ന​മാ​യി ആ​ച​രി​ച്ച് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍
Next articleഅധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന് വി.ഡി സതീശന്‍