മരിച്ചവരുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാത്തത് രാജ്യത്ത് നിത്യസംഭവമായി മാറുകയാണ്. സമാനമായ ഒരു സംഭവമാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് മകന്റെ മൃതദേഹമാണ് അച്ഛന് ചുമന്ന് കൊണ്ടുപോകേണ്ടി വന്നത്.
വൈദ്യുതാഘാതമേറ്റ് മരിച്ച മകന്റെ മൃതദേഹം വീട്ടില്‍ എത്തിക്കാന്‍ സ്വരൂപാണി നെഹ്റു ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നല്‍കിയിരുന്നില്ല. ആംബുലന്‍സ് ഡ്രൈവര്‍മാരെ ബന്ധപ്പെട്ടപ്പോള്‍ പണം ആവശ്യപ്പെട്ടെന്നും പണമില്ലാത്തതിനാല്‍ മൃതദേഹം തോളിലേറ്റി വീട്ടിലേക്ക് പോയെന്നും പിതാവ് പറഞ്ഞു. യമുന പാലത്തിന് സമീപം സൈനിക ഉദ്യോഗസ്ഥര്‍ തന്നെ കണ്ട് വാഹനം നിര്‍ത്തി. സംഭവം കേട്ടശേഷം അവരുടെ വണ്ടിയില്‍ മൃതദേഹം കര്‍ച്ചനയില്‍ എത്തിച്ചതായും പിതാവ് കൂട്ടിച്ചേര്‍ത്തു.
വീഡിയോ പുറത്തുവന്നതോടെ കമ്മീഷണര്‍ സിഎംഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.