കാമുകിക്ക് നല്കാനായില് ഭാര്യയുടെ സ്വര്‍ണം മോഷ്ടിക്ക് പണികിട്ടിയിരിക്കുകയാണ് ചെന്നൈ സ്വദേശിക്ക്. കാമുകിക്ക് നല്‍കാനായി ഭാര്യയുടെ 550 പവനാണ് ഇയാള്‍ മോഷ്ടിച്ചത്. ആഭരണം കാണാനില്ലെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ച്. ഒടുവില്‍ അന്വേഷണം ചെന്നുനിന്നത് യുവതിയുടെ ഭര്‍ത്താവിന്റെ നേരെയാണ്.
ചെന്നൈ സ്വദേശിയായ ശേഖറാണ് കാമുകിക്ക് നല്കാന് സ്വന്തം വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്നത്. പൂനമല്ലിയില്‍ ഒരു സ്വീറ്റ് സ്റ്റാള്‍ നടത്തുകയാണ് ശേഖര്‍. ഇയാളും ഭാര്യയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. അടുത്തിടെ ഇവര്‍ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങള്‍ കാണാനില്ലെന്ന് അറിയുന്നത്.
പോലീസ് നടത്തിയ പരിശോധനയിലാണ് ശേഖറിന്റെ ഭാര്യയുടെ 300 പവന് സ്വര്‍ണവും, അമ്മയുടെ 200 പവന് സ്വര്‍ണവും 50 പവനോളം വരുന്ന സ്വര്‍ണ്ണക്കട്ടികളും വീട്ടില്‍ നിന്നും മോഷണം പോയെന്ന് വ്യക്തമായത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കാമുകിക്ക് നല്‍കാനാണ് സ്വര്‍ണം മോഷ്ടിച്ചത് എന്ന് കണ്ടെത്തിയത്.