Home Life ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ്; കെ.എസ്.ഇ.ബി സമരം ഒത്തുതീര്‍പ്പായി

ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ്; കെ.എസ്.ഇ.ബി സമരം ഒത്തുതീര്‍പ്പായി

75
0

കെ.എസ്.ഇ.ബി സമരം ഒത്തുതീര്‍പ്പായി. ഇടത് സംഘടനകളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്്ണന്‍കുട്ടി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാര്‍ ഉന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങളും പരിഗണിക്കുമെന്നും വിശദമായി പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. ഇന്നലെ നടന്ന ഇടതുമുന്നണി രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ വൈദ്യുതി മന്ത്രിയെ ചുമതലപ്പെടുത്തിയത്. ഉച്ചയ്ക്ക് 12 മണിക്കാണ് സംഘടനാ നേതാക്കളുമായി വൈദ്യുത മന്ത്രി ചര്‍ച്ച നടത്തിയത്.

കെ.എസ്.ഇ.ബി ആസ്ഥാനത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്.ഐ.എസ്.എഫുകാരെ പിന്‍വലിക്കണമെന്ന സമരക്കാരുടെ ആവശ്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇതിന് പുറമേ ഇലക്ട്രിക് കാര്‍ പര്‍ച്ചേസ് ചെയ്യുന്ന കാര്യം, സ്വതന്ത്ര സോഫ്റ്റ്വെയറിനെ ഒഴിവാക്കി പുറത്തുനിന്ന് സോഫ്റ്റ്വെയര്‍ വാങ്ങുന്ന കാര്യം തുടങ്ങിയ വിഷയങ്ങളില്‍ സംഘടനകളുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പട്ടം വൈദ്യുതി ഭവന് മുന്നില്‍ ദിവസങ്ങളായി തുടര്‍ന്ന് വന്ന സമരമാണ് അവസാനിപ്പിക്കുന്നത്. ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തിയ സമരം നീണ്ടുപോയ പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിന് ഇന്നലെ രാഷ്ട്രീയ ചര്‍ച്ച വിളിച്ചുചേര്‍ത്തത്. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ ബി അശോക് അധികാര ദുര്‍വിനിയോഗം നടത്തി ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നായിരുന്നു ഇടതുയൂണിയന്റെ പ്രധാന ആരോപണം.

 

 

Previous articleതുടർച്ചയായ മൂന്നാം ദിവസവും നഷ്ടം; സെൻസെക്സ് 57,833ലും നിഫ്റ്റി 17,276ലും അവസാനിച്ചു
Next articleകൊവിഡ് കേസുകളിൽ കുറവ്; ഒഡീഷ സർക്കാർ രാത്രി കർഫ്യൂ പിൻവലിച്ചു