Home Life തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു;  വാക്സിനുകള്‍ എടുത്തിരുന്നുവെന്ന് ബന്ധുക്കള്‍

തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു;  വാക്സിനുകള്‍ എടുത്തിരുന്നുവെന്ന് ബന്ധുക്കള്‍

92
0
കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പേരാമ്പ്ര കൂത്താളിയില്‍  പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം പേവിഷബാധക്കെതിരെ ക്യത്യമായ വാക്‌സീനുകള്‍ എടുത്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
പത്ത് ദിവസം മുന്‍പ് ഇവര്‍ക്ക് കടുത്ത പനി ഉണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നു. ചന്ദ്രികയ്ക്ക് ഒപ്പം മറ്റ് നാല് പേരെയും തെരുവ് നായ കടിച്ചെങ്കിലും ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ഇവരെ കടിച്ച നായയ്ക്ക് പേവിഷബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നതില്‍ പരിശോധന ഫലങ്ങള്‍ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നായയുടെ കടിയേറ്റവര്‍, വാക്‌സീനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Previous articleസ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ വില അറിയാം 
Next articleസ്വവര്‍ഗ്ഗരതി നിരോധന നിയമം പിന്‍വലിക്കുമെന്ന് സിംഗപ്പൂര്‍