Home Life സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പൊലീസ് നായ യുവതിയെ കടിച്ചു

സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പൊലീസ് നായ യുവതിയെ കടിച്ചു

72
0

ഇടുക്കിയില്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിക്ക് പോലീസ് നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. ബെല്‍ജിയം മനിലോയിസ് വിഭാഗത്തില്‍പ്പെട്ട നായയാണ് യുവതിയെ കടിച്ചത്. യുവതിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഇതിനിടെ അസ്വസ്ഥനായ നായക്കളിലൊന്നിനെ പരിശീലകര്‍ പുറത്തേക്ക് മാറ്റി. പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികില്‍ എത്തിയപ്പോള്‍ പെട്ടെന്ന് നായ ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈക്കാണ് നായ കടിച്ചത്.

Previous articleഇന്‍ട്രാ നേസല്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അവസാനിച്ചു
Next articleചില അക്കങ്ങളിലെ കള്ളക്കളികള്‍ തുറന്നുകാട്ടേണ്ടതുണ്ട്; നിയമനവിവാദത്തില്‍ പ്രിയാ വര്‍ഗീസ്