Home Life ലോകായുക്ത ഭേദഗതിയില്‍ വിയോജിപ്പുമായി സിപിഐ

ലോകായുക്ത ഭേദഗതിയില്‍ വിയോജിപ്പുമായി സിപിഐ

59
0
ലോകായുക്ത നിയമ ഭേദഗതിയില്‍ മന്ത്രിസഭാ യോഗത്തില്‍ വിയോജിപ്പറിയിച്ച് സിപിഐ. ഓര്‍ഡിന്‍സ് അതുപോലെ ബില്‍ ആക്കുന്നതിലാണ് സി.പി.ഐ മന്ത്രിമാരായ കെ. രാജനും പി. പ്രസാദും എതിര്‍പ്പറിയിച്ചത്. എന്നാല്‍, ഓര്‍ഡിന്‍സില്‍ മാറ്റംവരുത്തി ബില്‍ ആക്കുന്നതിലെ നിയമപ്രശ്നം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വേണ്ടിവന്നാല്‍ നിയമസഭയില്‍ ഭേദഗതി കൊണ്ടുവരാനും സിപിഐ നീക്കം നടത്തുന്നുണ്ട്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നത്. നേരത്തെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കി സഭയില്‍ അവതരിപ്പിക്കാനുള്ള പ്രാഥമിക ചര്‍ച്ചയാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നടന്നത്. ഇതിലാണ് ലോകായുക്തയില്‍ സിപിഐ നിലപാട് വ്യക്തമാക്കിയത്.
സി.പി.എം, സി.പി.ഐ നേതൃത്വം തമ്മില്‍ പാര്‍ട്ടിതലത്തില്‍ ചര്‍ച്ച നടത്താനാണ് സാധ്യത. ഇതിനുമുന്‍പും സി.പി.ഐ ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ചിരുന്നു. മന്ത്രിമാരായ ജി.ആര്‍ അനിലും കെ. രാജനുമാണ് അന്ന് എതിര്‍പ്പുമായി രംഗത്തെത്തിയത്. ഒരു ജുഡീഷ്യല്‍ സംവിധാനം സര്‍ക്കാര്‍ സംവിധാനത്തിന് കീഴ്പ്പെടുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് സിപിഐ മന്ത്രിമാര്‍ മുന്നോട്ടുവച്ചത്.
Previous articleമോശം അനുഭവം,  ഇനി തായ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ
Next articleവി സി നിയമനം; ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം