Home Life ബാരിക്കേഡില്‍ കയറിയ വനിതാ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം

ബാരിക്കേഡില്‍ കയറിയ വനിതാ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം

188
0

സ്വര്‍ണക്കടത്ത് കേസില്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ബാരിക്കേഡില്‍ കയറിയ വനിതാ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം. ദളിത് കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായ സരികലയ്ക്കെതിരെയാണ് സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം നടക്കുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടന്ന കോണ്‍ഗ്രസ് മാര്‍ച്ചിലാണ് സരികല ബാരിക്കേഡിന് മുകളില്‍ കയറിയത്.

ഈ ദൃശ്യമാണ് അപകമാനകരം ആകും വിധം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കപ്പെട്ടത്. തന്റെ ചിത്രം മോശമായി പ്രചരിപ്പിച്ചവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധിത നിയമപ്രകാരം കേസ് നല്‍കുമെന്ന് സരികല പറഞ്ഞു. ഇതിനു വേണ്ടി നിയമപരമായി എത്രത്തോളം പോകാന്‍ പറ്റുമോ അത്രത്തോളം പോകും. ഇതിന് പൊതുമാപ്പ് പറയുന്ന സാഹചര്യത്തിലേക്ക് അവരെ കൊണ്ടുചെന്ന് എത്തിക്കുകയും ചെയ്യുമെന്നും സരികല പറഞ്ഞു.

തന്നെ ഏറ്റവും കൂടുതല്‍ മോശമായി ചിത്രീകരിച്ചത് സ്ത്രീകളാണെന്നും സരികല ആരോപിച്ചു. ഇത്തരത്തില്‍ ലൈംഗീകമായി ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കുന്നവര്‍ എന്തു വിപ്ലവമാണ് കേരളത്തില്‍ കൊണ്ടു വരാന്‍ പോകുന്നതെന്നും സരികല പരിഹസിച്ചു. പൊതു രംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയെ അപമാനിക്കാന്‍ കഴിയുന്നതിന്റെ പരമാവധി അപമാനമാണ് താന്‍ നേരിട്ടത്. ഇത്തരക്കാര്‍ക്ക് തന്റെ ആത്മാഭിമാനം തകര്‍ക്കാന്‍ കഴിയില്ല. ഇത്തരം സോഷ്യല്‍ മീഡിയ ഗൂണ്ടകളെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് മാതൃകപരമായി ശിക്ഷ വാങ്ങി നല്‍കുമെന്നും സരികല പറഞ്ഞു.

 

Previous articleഇ.ഡി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം, കെ സി വേണുഗോപാല്‍ കുഴഞ്ഞുവീണു; നേതാക്കളെ കസ്റ്റഡിയിലെടുത്തു
Next articleകറുത്ത വസ്ത്രത്തിന് വിലക്കില്ല, ആരെയും വഴിതടയില്ല; വിശദീകരണവുമായി മുഖ്യമന്ത്രി