Home Life കാബൂളിലെ പള്ളിയില്‍ വന്‍ സ്‌ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു

കാബൂളിലെ പള്ളിയില്‍ വന്‍ സ്‌ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു

44
0
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയില്‍ വന്‍ സ്‌ഫോടനം. കാബൂളിലെ സര്‍ ഇ കോട്ടല്‍ ഖൈര്‍ഖാനായിലെ പള്ളിയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.ബുധനാഴ്ച പ്രദോഷ നമസ്‌കാര സമയത്തായിരുന്നു സംഭവം.
മരിച്ചവരും പരിക്കേറ്റവരുമായി നിരവധി പേരുണ്ടെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബീഹുല്ല മുജാഹിദ് സ്ഥിരീകരിച്ചു. എന്നാല്‍ എത്രപേര്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പ്രാര്‍ത്ഥനയ്ക്കായി നിരവധി പേര്‍ പള്ളിയില്‍ ഒത്തു കൂടിയിരുന്നു. ഇതിനിടെയായിരുന്നു സ്ഫോടനം ഉണ്ടായത്. കാബൂള്‍ സെക്യൂരിറ്റി കമാന്‍ഡ് വക്താവ് ഖാലെജ് സദ്രാന്‍ ആണ് സ്ഫോടന വിവരം പുറത്തുവിട്ടത്.
വടക്കന്‍ കാബൂളിലെ സമീപപ്രദേശങ്ങളില്‍ ശക്തമായ സ്ഫോടന ശബ്ദം കേട്ടതായും സമീപത്തെ കെട്ടിടങ്ങളുടെയടക്കം ജനാലകള്‍ തകര്‍ന്നതായും ദൃക്സാക്ഷികള്‍ പറയുന്നു.
കൊല്ലപ്പെട്ടവരില്‍ പള്ളിയിലെ ഇമാമും ഉള്‍പ്പെടുന്നതായും മരണസംഖ്യ ഉയരുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്റലിജന്‍സ് സംഘം സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Previous article5 ജിയുടെ വരവ്; തൊഴിലവസരങ്ങള്‍ കൂടുമോ?
Next articleഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനായി ഒരുങ്ങി കേരളം