ലോകം ആവസാനിക്കുന്ന കാലത്ത് മനുഷ്യന് ഉണ്ടാകുമോ ? ഉണ്ടെങ്കില്‍ ആ സമയത്ത് മനുഷ്യന് എങ്ങനെയുണ്ടാകും. അതിന് ഒരു ഉത്തരം നല്കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധി ലോകാവസാനത്തിന് മുമ്പ് ഭൂമിയിലെ ‘അവസാന സെല്‍ഫികള്‍’ എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു പ്രവചനം നടത്തിയിരിക്കയാണ്.
‘റോബോട്ട് ഓവര്‍ലോഡ്സ്’ ടിക് ടോക്കിലാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വിചിത്രമായ ആ ചിത്രങ്ങളില്‍, നീളമേറിയ വിരലുകളും വലുപ്പമുള്ള കണ്ണുകളുമുള്ള ഒരു മനുഷ്യനെയാണ് കാണാന്‍ കഴിയുക.
എല്ലാ ചിത്രങ്ങളിലും, വികൃതമായ അസ്ഥികൂടം പോലെയാണ് ഓരോ മനുഷ്യരും. അവരുടെ പശ്ചാത്തലത്തില്‍ ഒരു വലിയ സ്ഫോടനം നടന്നതായും കാണാം. ഭയപ്പെടുത്തുന്ന ആ രൂപത്തിന് ചുറ്റും പുകപടലങ്ങള്‍ കാണാം. ഓണ്‍ലൈനില്‍ ഈ ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു.