Home Life ചക്രവാതചുഴി; കേരളത്തില്‍ ഇന്നും ശക്തമായ മഴ

ചക്രവാതചുഴി; കേരളത്തില്‍ ഇന്നും ശക്തമായ മഴ

93
0
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി തൃശൂര്‍ മലപ്പുറം കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള ഓറഞ്ച്  അലര്‍ട്ട് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരവും കൊല്ലവും ഒഴികെ മറ്റ് എട്ടു ജില്ലകളിലും യെലോ അലര്‍ട്ടാണ്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നിയിപ്പ് നിലവിലുണ്ട്.
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായാണ് കേരളത്തില്‍ മഴ കനക്കുന്നത്. ഓഗസ്റ്റ് 27 വരെ  കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇത് പ്രകാരം വിവിധ ജില്ലകളില്‍ വിവിധ ദിവസങ്ങളില്‍ ഓറഞ്ച് – യെല്ലോ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Previous articleഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക്കുകള്‍ നിരോധിച്ച് ഷാര്‍ജ
Next articleകശ്മീര്‍ വിവാദ പരാമര്‍ശം; കെ.ടി ജലീലിനെതിരെ കേസെടുത്തു