Home Life കാനഡ വിസ വരാന്‍ വൈകി,വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കാനഡ വിസ വരാന്‍ വൈകി,വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

101
0

വിദ്യാഭ്യാസത്തിനായി കാനഡയ്ക്കു പോകാന്‍ നിന്ന വിദ്യാര്‍ത്ഥി വിസ വരാന്‍ വൈകിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം.

ഹരിയാനയിലെ ജാന്‍സ സ്വദേശിയായ വികേഷ് സൈനിയാണ് മരണമടഞ്ഞത്. 23 വയസ്സായിരുന്നു. ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാന്‍ അപേക്ഷിച്ച് വിസ വരാന്‍ കാത്തിരിക്കുകയായിരുന്നു യുവാവ്.

എന്നാല്‍ ഏറെ വൈകിയിട്ടും വിസ വന്നില്ല. ഇതിന്റെ മാനസിക സമ്മര്‍ദ്ദം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആഴമുള്ള കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം, പിന്നീട് ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Previous articleപഞ്ചാബിൽ ഭീകരാക്രമണ ഭീഷണി
Next articleകേരളത്തിലെ റോഡുകളില്‍ കുണ്ടും കുഴിയും ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘സ്റ്റേറ്റ് ബസ്സ്’ 23 ന് ഉറപ്പായും എത്തും