Home Life ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍; എന്‍.എം ബാദുഷ പ്രസിഡന്റ്, ഷിബു ജി സുശീലന്‍ ജന.സെക്രട്ടറി

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍; എന്‍.എം ബാദുഷ പ്രസിഡന്റ്, ഷിബു ജി സുശീലന്‍ ജന.സെക്രട്ടറി

61
0
കൊച്ചി : മലയാള സിനിമയിലെ നിര്‍മ്മാണ നിര്‍വാഹകരുടെ സംഘടനയായ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. എന്‍.എം.ബാദുഷയാണ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഷിബു ജി സുശീലനും (ഷിബു കുറ്റിമൂട്), ട്രഷറര്‍ സ്ഥാനത്തേക്ക് അനില്‍ മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒന്‍പത് വര്‍ഷകാലമായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നിട്ട്.
എല്‍ദോ സെല്‍വരാജ്, സിദ്ധു പനയ്ക്കല്‍ വൈസ് പ്രസിഡന്റന്മാര്‍. ഹാരിസ് ദേശം, ഷാജി പട്ടിക്കര സെക്രട്ടറിമാര്‍. എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍: ഗിരീഷ് കൊടുങ്ങല്ലൂര്‍, സഞ്ജയ് പടിയൂര്‍, ജിത്ത് പീരപ്പന്‍കോട്, ഷാഫി ചെമ്മാട്, ജെ.പി.മണക്കാട്, വിനോദ് പരവൂര്‍, ശ്യാം തൃപ്പൂണിത്തുറ, നോബിള്‍ ജേക്കബ്, മനോജ് കാരന്തൂര്‍, സുധന്‍ പേരൂര്‍ക്കട എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പുതിയ കമ്മിറ്റി അധികാരത്തില്‍ വന്നു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനിലെ എല്ലാ അംഗങ്ങളുടെയും പരിപൂര്‍ണ്ണ പിന്തുണയോടെ  സംഘടനയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് പ്രസിഡന്റ് എന്‍ എം ബാദുഷയും, ജനറല്‍ സെക്രട്ടറി ഷിബു ജി സുശീലനും സംയുക്തമായി പറഞ്ഞു.
Previous articleഅസാധാരണ സാഹചര്യം; നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് ആരംഭിക്കും
Next articleഅടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ എല്ലാ ജില്ലകളിലും മഴ കനക്കും; ജാഗ്രത നിര്‍ദ്ദേശം