Home Life നവജാത ശിശുവിനെ 6000 രൂപയ്ക്ക് പിതാവ് വിറ്റു

നവജാത ശിശുവിനെ 6000 രൂപയ്ക്ക് പിതാവ് വിറ്റു

57
0

ജനിച്ചയുടനെ നവജാത ശിശുവിനെ പിതാവ് വിറ്റു. പെണ്‍കുഞ്ഞിനെ 6000 രൂപയ്ക്കാണ് പിതാവ് വിറ്റത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ പിതാവുള്‍പ്പടെ മൂന്നുപേരാണ് അറസ്റ്റാലിയിരിക്കുന്നത്.

അസമിലെ ബിശ്വനാഥ് ജില്ലയിലെ ഗോഹ്പൂര്‍ മേഖലയിലാണ് സംഭവം. തന്റെ മകനും മരുമകള്‍ക്കും കുഞ്ഞ് പിറന്നെന്നും കുട്ടി മരണപ്പെട്ടെന്നും ആരോപിച്ച് ഗോഹ്പൂര്‍ മേഖലയിലെ മഗോണി കച്ചാരി സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പണം വാങ്ങി വിറ്റതാണെന്ന് പൊലീസ് കണ്ടെത്തിയത്.

ഓഗസ്റ്റ് 11 ന് ഗോഹ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തന്റെ മരുമകള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും കുഞ്ഞ് മരിച്ചെന്ന് മകന്‍ പറഞ്ഞെന്നും മഗോണി കച്ചാരി സ്വദേശി പരാതി നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പൊലീസില്‍ പരാതി ലഭിച്ചത്. പൊലീസ് അന്വേഷണത്തില്‍ കുഞ്ഞ് ജനിച്ച ഉടനെ തന്നെ മരണപ്പെട്ടതായി കുട്ടിയുടെ പിതാവ് അറിയിച്ചു. സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ പിതാവ് മറ്റൊരാള്‍ക്ക് വിറ്റെന്ന് മനസിലായത്.

 

Previous articleസ്‌പൈസ് ജെറ്റ് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി
Next articleയു​ക്രെ​യ്ൻ ആ​ണ​വ നി​ല​യ​ത്തി​ന് സ​മീ​പം റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം