Home Life ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഐഎം തന്നെയാണെന്ന് ദൃക്സാക്ഷി 

ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഐഎം തന്നെയാണെന്ന് ദൃക്സാക്ഷി 

58
0
പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ്. കേസുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഐഎം തന്നെയെന്ന ആരോപണവുമായി ദൃക്സാക്ഷി രംഗത്ത്. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രദേശത്തുണ്ടായിരുന്നെന്നും ഷാജഹാനെ ആശുപത്രിയിലെത്തിച്ച സുരേഷ് ആരോപിക്കുന്നു.
സിപിഐഎം പ്രവര്‍ത്തരായ ശബരിയും അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്നും സുരേഷ് പറയുന്നു
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഷാജഹാനെ വെട്ടിയത്. കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്.
Previous articleഅടുത്ത 25 വര്‍ഷം രാജ്യത്തിന് അതിനിര്‍ണായകം; അഞ്ച് ലക്ഷ്യങ്ങള്‍
Next articleകേരളത്തില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം