Home Life കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം; ഒരാള്‍ മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം; ഒരാള്‍ മരിച്ചു

63
0

കണ്ണൂരില്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്രക്കാരനാ​യ ക​ർ​ണാ​ട​ക ചി​ക്ക​മം​ഗ​ളൂ​രു സ്വ​ദേ​ശി ഷം​ഷീ​ർ (25) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് മാ​ലി​ക്കി (26) നെ ​ഗു​രു​ത​ര​ പരിക്കുകളോടെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മു​ച്ചി​ലോ​ട്ട് കാ​വി​ന് സ​മീ​പം ക​ണ്ണ​പു​ര​ത്ത് പ​ഴ​യ​ങ്ങാ​ടി- പാ​പ്പി​നി​ശേ​രി കെ​എ​സ്ടി​പി റോ​ഡി​ൽ‌ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ക​ർ​ണാ​ട​ക​യിൽ നി​ന്നും ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ബൈ​ക്ക് ഇ​ടി​ച്ച ഉ​ട​ൻ കാ​റി​ന്‍റെ ഇന്ധനടാ​ങ്ക് പൊ​ട്ടു​ക​യും തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

Previous articleവസ്ത്രധാരണം മാറിയത് കൊണ്ട് ലിംഗ സമത്വം ഉണ്ടാവില്ല; ഇ ടി മുഹമ്മദ് ബഷീര്‍
Next articleഓര്‍ഡര്‍ ചെയ്തത് വാച്ച്, ലഭിച്ചത് ഒഴിഞ്ഞ പെട്ടി; ഒടുവില്‍ നീതി