Home Life അസാധാരണ സാഹചര്യം; നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് ആരംഭിക്കും

അസാധാരണ സാഹചര്യം; നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് ആരംഭിക്കും

124
0
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന്  11 ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്.  മറ്റു നടപടി ക്രമങ്ങള്‍ ഉണ്ടായിരിക്കില്ല.
നിലവിലെ ലിസ്റ്റില്‍ ഇല്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കല്‍, സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നിയമ ഭേദഗതികള്‍ നിയമസഭയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍.
11 ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കപ്പെട്ടതിലെ അസാധാരണ സ്ഥിതിവിശേഷം മറികടക്കാനാണ് തീരുമാനിച്ചതിലും നേരത്തെ സഭ ചേരുന്നത്. ഓഗസ്റ്റ് 23, 24 തീയതികളില്‍ ആറു ബില്ലുകള്‍ അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിനങ്ങളിലെ നിയമനിര്‍മാണത്തിനായുള്ള സമയക്രമം കാര്യോപദേശക സമിതി തീരുമാനിക്കും. സഭ 10 ദിവസം സമ്മേളിച്ച ശേഷം സെപ്റ്റംബര്‍ 2ന് പിരിയും.
Previous articleഗവര്‍ണര്‍ ബിജെപിയുടെ ഗുണ്ട: ബിനോയ് വിശ്വം എംപി
Next articleഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍; എന്‍.എം ബാദുഷ പ്രസിഡന്റ്, ഷിബു ജി സുശീലന്‍ ജന.സെക്രട്ടറി