Home Business എസ് ബി ഐ യില്‍ നിന്ന് 14,000 കോടി രൂപ വായ്പ തേടി അദാനി

എസ് ബി ഐ യില്‍ നിന്ന് 14,000 കോടി രൂപ വായ്പ തേടി അദാനി

126
0

സേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 14,000 കോടി രൂപയുടെ വായ്പ തേടി അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ മുദ്ര തുറമുഖവുമായി ചേര്‍ന്ന് കിടക്കുന്ന കല്‍ക്കരി-പോളി വിനൈല്‍ ക്ലോറൈഡ് പ്ലാന്റിന്റെ നടപടികള്‍ക്കാണ് അദാനി വായ്പ തേടിയിരിക്കുന്നത്.

മുന്ദ്ര തുറമുഖത്തോട് ചേര്‍ന്ന് ഗ്രീന്‍ഫീല്‍ഡ് കോപ്പര്‍ റിഫൈനറി പദ്ധതിക്കുവേണ്ടി 6071 കോടി രൂപ ഈയടുത്താണ് അദാനി കമ്പനി സമാഹരിച്ചത്. എസ് ബി ഐ യില്‍ നിന്ന് ആവശ്യപ്പെട്ട പുതിയ ലോണിന് തിരിച്ചടവ് കാലാവധി യായി നിശ്ചയിച്ചിരിക്കുന്നത് 15 വര്‍ഷമാണ്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍12700 കോടിരൂപ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായും അദാനി എന്റര്‍പ്രൈസസ് നേടിയിരുന്നു.

 

Previous articleകണ്ടെയ്‌നര്‍ ക്ഷാമം തുടരുന്നു, തേയില കയറ്റുമതിക്ക് മ്ങ്ങലേല്‍ക്കുന്നു
Next articleഎടിഎം ഇടപാടുകള്‍ക്ക് ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി കൂടുതല്‍ ബാങ്കുകള്‍