Home Life ഷൂടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ നാസറിന് പരിക്ക്

ഷൂടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ നാസറിന് പരിക്ക്

92
0

സിനിമാ ഷൂടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ നാസറിന് പരിക്ക്. സ്പാര്‍ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂടിങ്ങിനിടെ ആണ് പരിക്കേറ്റത്.

തെലങ്കാന പൊലീസ് അക്കാദമിയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിം?ഗ് നടന്നത്. പരിക്കുപറ്റിയ നാസറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സായാജി ഷിന്‍ഡേ, നടിമാരായ സുഹാസിനി, മെഹ്‌റീന്‍ പിര്‍സാദ എന്നിവരോടൊപ്പമുള്ള രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. പടിയില്‍ നിന്നും കാല്‍വഴുതി നാസര്‍ വീഴുക ആയിരുന്നുവെന്നാണ് വിവരം.

നടന്റെ പരിക്ക് ഗുരുതരമല്ലെന്നും വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റാണ് നാസര്‍.

 

Previous articleരാജ്യത്ത് ഭക്ഷ്യധാന്യത്തിന്റെ ഉല്‍പ്പാദനം കുതിച്ചുയരുന്നു
Next articleഅന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായ യുവാവ് പിടിയില്‍