Home Life അച്ഛന് വയ്യ; സൊമാറ്റോ ഡെലിവറി ജോലി ഏറ്റെടുത്ത് ഏഴു വയസുകാരന്‍

അച്ഛന് വയ്യ; സൊമാറ്റോ ഡെലിവറി ജോലി ഏറ്റെടുത്ത് ഏഴു വയസുകാരന്‍

150
0

അച്ഛന് വയ്യാതായതിനെ തുടര്‍ന്ന് സൊമാറ്റോ ഡെലിവറി ജോലി ഏറ്റെടുത്ത് ഏഴു വയസുകാരന്‍. സൈക്കിളിലാണ് ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കുന്നത്.

രാഹുല്‍ മിത്തല്‍ എന്നയാളാണ് ഈ കുട്ടി ഡെലിവറി ബോയ് ചോക്ലേറ്റ് ബോക്‌സ് പിടിച്ച് നില്‍ക്കുന്ന വീഡിയോയ്‌ക്കൊപ്പം സംഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ഈ 7 വയസ്സുള്ള കുട്ടി അവന്റെ അച്ഛന്റെ ജോലി ചെയ്യുന്നു’ എന്നും വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.

അച്ഛന് അപകടത്തില്‍ പരുക്ക് പറ്റി, ഞാന്‍ അച്ഛന് പകരം എത്തിയതാണ്. പുലര്‍ച്ചെ സ്‌കൂളില്‍ പോകുമെന്നും പിന്നീട് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ജോലി ചെയ്യുമെന്നും കുട്ടി പറയുന്നുണ്ട്. വൈകുന്നേരം 6 മുതല്‍ 11 വരെ സ്‌കൂള്‍ കുട്ടി ഡ്യൂട്ടിയിലാണെന്നാണ് ട്വീറ്റില്‍ പങ്കിട്ട വിഡിയോയില്‍ പറയുന്നു.

Previous articleദുല്‍ഖര്‍ ചിത്രം ‘സീതാരാമ’ത്തിന് പ്രദര്‍ശനവിലക്ക്
Next articleടിപ്പര്‍ വൈദ്യുത ലൈനില്‍ തട്ടി; ഡ്രൈവര്‍ മരിച്ചു