ചക്ക പറിക്കുന്നതിനിടയില്‍ തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയില്‍ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വീടിനടുത്തുള്ള പ്ലാവില്‍ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയില്‍ വീണ് അപകടം സംഭവിച്ചത്.
ഉടനെ തന്നെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തലയില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമായി തുടര്‍ന്നു. ഇന്നലെ വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു.