2018 ലെ മഹാപ്രളയം പ്രമേയമാക്കിയ ജൂഡ് ആന്റണി ചിത്രം അടുത്ത വര്‍ഷം തിയ്യറ്ററുകളിലെത്തും .2018 എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റേതുള്പ്പടെ മൂന്ന് സിനിമകളുടെ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. 2018ല്‍ കേരളം അനുഭവിച്ചറിഞ്ഞ ദുരന്തത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്നതാണ് ചിത്രം.പ്രളയകാലത്ത് നമ്മള് അറിഞ്ഞതിലപ്പുറം ചിലതൊക്കെയുണ്ട് എന്ന്, ട്രെയിലര്‍ കാണുമ്പോള്‍തന്നെ ബോധ്യമാകുന്നതായി ട്രെയിലര്‍ ലോഞ്ച് നിര്‍വ്വഹിച്ച് നടന് മമ്മൂട്ടി പറഞ്ഞു. കുഞ്ചാക്കോ ബോബൻ,ടൊവിനോ തോമസ്, ആസിഫലി, വിനീത് ശ്രീനിവാസൻ നരേൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അതേ സമയം ഉണ്ണി മുകുന്ദൻ നായകനാകുന്ന മാളികപ്പുറം, കുഞ്ചാക്കൊ ബോബന് കേന്ദ്ര കഥാപാത്രമാകുന്ന ചാവേർ തുടങ്ങിയ ചിത്രങ്ങളുടെ ട്രെയിലറുകളും ചടങ്ങിൽ പുറത്തുവിട്ടു. വേണുകുന്നപ്പള്ളി, ആൻ്റോ ജോസഫ്, പത്മകുമാർ എന്നിവർ ചേര്‍ന്നാണ് ചിത്രങ്ങൾ നിർമ്മിയ്ക്കുന്നത്