കണ്ണില്‍ വേദന അനുഭവപ്പെട്ട് ചികിത്സ നേടിയ 44 കാരന്റെ കണ്ണില്‍ നിന്നും പുറത്തെടുത്തത് 20 സെന്റീമീറ്റര്‍ നീളമുള്ള വിര. മലപ്പുറം മഞ്ചേരിയിലാണ് സംഭവം.
കണ്ണിന് കഠിനമായ വേദനയും ചുവപ്പ് നിറവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ദിവസം പൂക്കോട്ടൂര്‍ സ്വദേശിയായ 44കാരനെ മഞ്ചേരി മലബാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ണിനകത്ത് ഡയറോഫിലാരിയ എന്ന പേരിലറിയപ്പെടുന്ന നീളന്‍ വിരയുണ്ടെന്ന് കണ്ടെത്തുകയായുന്നു.
ലോക്കല്‍ അനസ്തേഷ്യ നല്‍കിയാണ് തലയ്ക്കകത്തേക്ക് നീങ്ങാന്‍ ശ്രമിച്ച വിരയെ അതിവിദഗ്ദമായി നീക്കം ചെയ്തത്. മൃഗങ്ങളില്‍ മാത്രമാണ് ഇത്തരം വിരകള്‍ക്ക് ജീവന സാധ്യതയുള്ളത്. മനുഷ്യ ശരീരത്തില്‍ സാധാരണ ഗതിയില്‍ ഇവ ജീവിക്കുകയില്ല.