Home Health കുരങ്ങുപനി: ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കുരങ്ങുപനി: ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

172
0

കുരങ്ങുപനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 75 രാജ്യങ്ങളില്‍ നിന്നായി 16,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടു. തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടന ഏറ്റവും ഉയര്‍ന്ന ജാഗ്രതാനിര്‍ദേശമാണ് മങ്കിപോക്‌സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയുടെ രണ്ടാമത്തെ യോഗത്തിനൊടുവിലാണ് പ്രഖ്യാപനമുണ്ടായത്.

ആഗോളതലത്തില്‍ കുരങ്ങുപനി പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകള്‍ കൂടി പരിഗണിച്ച് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കിയിരിക്കുന്നത്.

Previous articleഇന്ത്യയുടെ ആഭരണ കയറ്റുമതിയില്‍ 15 ശതമാനവും യുഎഇയിലേക്ക്
Next articleആഫ്രിക്കന്‍ പന്നിപ്പനി: വയനാട്ടിലെ ഫാമിലെ 360 പന്നികളെ കൊല്ലാന്‍ നടപടി തുടങ്ങി