കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്ന ഓട്ടിസമുള്ള കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് സിനിമാ ഫോട്ടോഗ്രാഫി, ഫിലിം മേക്കിംഗ് എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി മോഹന്‍ലാലും നടന്‍ രവീന്ദ്രനും ഒന്നിച്ച് കൈകോര്‍ക്കുന്ന ‘ ഓട്ടിസമുള്ള കുട്ടികള്‍ക്ക് ദൃശ്യഭാഷ സാക്ഷരത (‘Visual Literary Project for God’s own children’) കര്‍ട്ടന്‍ റൈസര്‍ കൊച്ചിയില്‍ വെച്ച് നടക്കുന്നു.
ജൂലൈ രണ്ടിന് രാവിലെ 9.30 ന് കലൂര്‍ ആസാദ് നഗര്‍ റോഡിലുള്ള കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ മെമ്മോറിയല്‍ റിന്യൂവല്‍ സെന്ററിലാണ് പരിശീലനം നടക്കുന്നത്. പരിപാടിയില്‍ സിനിമാ താരങ്ങളായ ടോവിനോ തോമസ്, മണിയന്‍പിള്ള രാജു, സംവിധായകന്‍ മെക്കാട്ടിന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ എന്നിവര്‍ പങ്കെടുക്കും.