തിരുവനന്തപുരത്ത് നാല് കുട്ടികള്‍ക്ക് തക്കാളിപ്പനി. ജഗതി, പ്ലാമൂട് എന്നിവിടങ്ങളിലെ നാല് കുട്ടികള്‍ക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
ഒരേ ക്ലാസിലെ കുട്ടികള്‍ക്കാണ് തക്കാളിപ്പനി ബാധിച്ചത്. ഇത് സംബന്ധിച്ച് അന്വേഷിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പനിയും മറ്റ് രോഗ ലക്ഷണങ്ങളുമുള്ള കുട്ടികളെ അങ്കണവാടിയിലും സ്‌കൂളിലും അയയ്ക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിതെന്ന് ഡോക്ടേഴ്‌സ് പറയുന്നു. പനി ബാധിച്ച കുട്ടിയുടെ ശരീരത്തില്‍ ചുണങ്ങുകള്‍ക്കും കുമിളകള്‍ക്കും കാരണമാകുന്നു.
പനി, ക്ഷീണം, കൈവെള്ളയിലും കാല്‍വെള്ളയിലും വായ്ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാല്‍ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കന്‍പോക്‌സ് പോലെ പൊള്ളകളാവുന്നതാണ് ലക്ഷണം.