Home Health ഇന്‍ട്രാ നേസല്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അവസാനിച്ചു

ഇന്‍ട്രാ നേസല്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അവസാനിച്ചു

57
0

ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവിഡിനെതിരായ ഇന്‍ട്രാ നേസല്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണവും അവസാനിച്ചു. കോവാക്‌സിന്റേയോ കൊവിഷീല്‍ഡിന്റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായാകും ഈ വാക്‌സിന്‍ നല്‍കുക.

ഭാരത് ബയോടെക്ക് നിര്‍മ്മിച്ച ബി.ബി.വി 154(BBV15) എന്ന വാക്‌സിന് ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ പരീക്ഷണാനുമതി ലഭിക്കുന്നത്. 18 വയസ് പൂര്‍ത്തിയായവര്‍ക്കും അഞ്ച് മുതല്‍ ഏഴ് മാസം മുന്‍പ് വരെ വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കുമായിരിക്കും വാക്‌സിന്‍ നല്‍കുക.

ഓരോ ഡോസിലും 0.5 മില്ലി അടങ്ങിയിരിക്കുന്ന ഇന്‍ട്രാ നേസല്‍ വാക്‌സിന്റെ പരീക്ഷണം രാജ്യത്തെ ഒന്‍പത് ഇടങ്ങളിലാണ് നടന്നത്. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള ഡാറ്റ ദേശീയ റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.

 

Previous articleഇന്ത്യന്‍ ജനതയുടെ സ്ത്രീവിരുദ്ധ കാഴ്ചപ്പാട് മാറണം: പ്രധാനമന്ത്രി
Next articleസ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പൊലീസ് നായ യുവതിയെ കടിച്ചു