Home Health രാജ്യത്ത് ഇപ്പോഴും വാക്‌സിന്‍ എടുക്കാത്തത് 4 കോടി ജനങ്ങള്‍

രാജ്യത്ത് ഇപ്പോഴും വാക്‌സിന്‍ എടുക്കാത്തത് 4 കോടി ജനങ്ങള്‍

60
0

രാജ്യത്ത് ഇപ്പോഴും കൊവിഡ് വാക്‌സിന് മുഖം തിരിച്ച് നില്‍ക്കുന്നത് 4 കോടി ജനങ്ങളെന്ന് റിപ്പോര്‍ട്ട്. ജൂലൈ 18 വരെയുള്ള കണക്കുകള്‍ പ്രകാരം 4 കോടി ജനങ്ങള്‍ ആണ് ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തത്. ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയില്‍ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.

ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ (സിവിസി) 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ (97.34 ശതമാനം) സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും അവര്‍ രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു.ഒരു ഡോസ് പോലും എടുക്കാത്ത ആളുകളുടെ എണ്ണത്തെയും ശതമാനത്തെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 

Previous articleമത ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്: പൊലീസ് അസോസിയേഷന്‍
Next articleമന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു